ഉം…

കാണാന് നല്ല കിനാവുകള് കൊണ്ടൊരു
കണ്ണാടി മാളിക തീര്ത്തൂ ഞാന്
മുറ്റം നിറയെ മുറ്റം നിറയെ
മുന്തിരി വള്ളി പടര്ത്തീ ഞാന് (കാണാന് )

കണ്മുനയാലെ കണ്മുനയാലെ
കാമലേഖനമെഴുതീ ഞാന് (കണ്മുന)
കണ്ടു വന്നവര് കണ്ടു വന്നവര്
കാല്ക്കല് വീണു മയങ്ങീ …ആഹാ (കണ്ടു)

എന്തും എന്തും വന്നോട്ടെ
എല്ലാരുമെല്ലാരും കണ്ടോട്ടെ
കൈയ്യിലിരിക്കും മുന്തിരിക്കിണ്ണം
കളയുകയില്ലിനി ഞാന് - തട്ടി-
ക്കളയുകയില്ലിനി ഞാന് (കൈയ്യിലിരിക്കും)

ഓഹോ …ഓ … (കാണാന് )

Save This Page As PDF