ഓമനക്കയ്യിലൊലീവിലക്കൊമ്പുമായ്
ഓശാനപ്പെരുന്നാള് വന്നു
ഓശാനപ്പെരുന്നാള് വന്നു…..

കുരിശു വരയ്ക്കുമ്പോള് കുമ്പസാരിക്കുമ്പോള്
കുറുബാന കൈക്കൊള്ളുമ്പോള് (കുരിശു)
കരളില് കനലിരുന്നെരിയുമ്പോള് എങ്ങനെ
കരയാതിരുന്നീടും ഞാന് - എങ്ങനെ
കരയാതിരുന്നീടും ഞാന് (ഓമന )

പണ്ടൊക്കെ ഞങ്ങള് ഒരു കുടക്കീഴിലേ
പള്ളിയില് പോകാറുള്ളൂ (പണ്ടൊക്കെ )
എന്ത് പറഞ്ഞാലും എത്ര കരഞ്ഞാലും
ഇന്ന് പിണക്കമേയുള്ളൂ (എന്ത് )
പരിശുദ്ധ കന്യാ മറിയമേ…..
പരിശുദ്ധ കന്യാ മറിയമേ - എന്നിലെ
മുറിവുണങ്ങീടുകയില്ലേ
നിത്യദുഃഖങ്ങള് സഹിക്കാന് മനസ്സിനു
ശക്തി തരികയില്ലേ - അമ്മേ
ശക്തി തരികയില്ലേ (ഓമന)

Save This Page As PDF