പെരിയാറേ പെരിയാറേ
പര്വതനിരയുടെ പനിനീരേ
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണ് നീ ഒരു
മലയാളിപ്പെണ്ണാണ് നീ
(പെരിയാറേ)

മയിലാടുംകുന്നില് പിറന്നൂ പിന്നെ
മയിലാഞ്ചിക്കാട്ടില് വളര്ന്നൂ
നഗരം കാണാത്ത നാണം മാറാത്ത
നാടന്പെണ്ണാണ് നീ ഒരു
നാടന്പെണ്ണാണ് നീ
(പെരിയാറേ)

പൊന്നലകള് പൊന്നലകള് ഞൊറിഞ്ഞുടുത്തു
പോകാനൊരുങ്ങുകയാണല്ലോ
മലയാറ്റൂര് പള്ളിയിൽ പെരുന്നാള് കൂടണം
ശിവരാത്രി കാണേണം നീ
ആലുവാ ശിവരാത്രി കാണേണം നീ
(പെരിയാറേ)

നാടാകെ തെളിനീരു നൽകേണം
നാടോടിപ്പാട്ടുകള് പാടേണം
കടലില് നീ ചെല്ലണം
കാമുകനെ കാണണം
കല്യാണമറിയിക്കേണം നിന്റെ
കല്യാണമറിയിക്കേണം
(പെരിയാറേ)Save This Page As PDF