ഓമനക്കണ്ണാ താമരക്കണ്ണാ
ഒരു വഴി കാട്ടണമേ എന്നില്
കടമിഴി നീട്ടണമേ (ഓമനക്കണ്ണാ)

ഉരുകും മനമൊടു നിന്നെ വിളിച്ചാല്
ഓടിവരാറില്ലേ കണ്ണാ
ഓമനക്കണ്ണാ താമരക്കണ്ണാ
ഒരു വഴി കാട്ടണമേ എന്നില്
കടമിഴി നീട്ടണമേ

കരകാണാത്തൊരു ചുടുകണ്ണീരിന്
കടലില് താഴാതേ..
കരകാണാത്തൊരു ചുടുകണ്ണീരിന്
കടലില് താഴാതേ..
കഴല് തൊഴും ഞങ്ങളെ കരുണചെയ്തു നീ
കരകേറ്റൂ കണ്ണാ
ദീനകുചേലനെ മന്നവനാക്കിയ
പ്രേമമെങ്ങു കണ്ണാ
ദ്രൌപതി തന്നുടെ കണ്ണീരൊപ്പിയ
കൈകളെങ്ങു കണ്ണാ…….Save This Page As PDF