ആടു സഖീ പാടു സഖീ
ആനന്ദലഹരിയിൽ നീ സുമുഖി
ആടു സഖീ പാടു സഖീ
പ്രേമസാഗരതീരരാജിത
ഫുല്ലപുഷ്പിതവാടിയിൽ
അരുണകിരണകിശോരികൾ
മണിവീണ മീട്ടിയ വേദിയിൽ
നീലനീരദവീഥിയിൽ
നിരഘമാമനുഭൂതിയിൽ
മാരിവില്ലണി വർണ്ണമാലകൾ
മാറിലിട്ടതിമോടിയിൽ (ആടു സഖി..)

കാതരമാനസ കനക ഗഗന തല
കളകോകിലമേ പാടൂ
മധുരമധുരതര ജീവിത ലതിക തൻ
മായാമലരേ ആടൂ (ആടു സഖീ…)

ചപലചഞ്ചലം ചരണപങ്കജം
ഛല ഛല നൂപുര നാദസമേതം
തദ്ദിമി തദ്ദിമി തിമി താള നിനാദ
സുമധുരഗീതിയാലപഹൃത ബോധം
കരിമിഴിയടഞ്ഞൂ
ചുരുൾ മുടിയഴിഞ്ഞൂ
കരിമിഴിയടഞ്ഞൂ
ചുരുൾ മുടിയഴിഞ്ഞൂ
കനക കങ്കണക്വാണം കലർന്നു
Save This Page As PDF