പണ്ടു പണ്ടു പണ്ടേ
പാരിങ്കലാ
പശുത്തൊഴുത്തിൽ
ശ്രീ യേശു ഭൂജാതനായ് (പണ്ടു പണ്ടു..)

കാണുന്നോരുടെ കണ്ണിന് കണിയായ്
കരുണാസാരമായ്
കന്യാപുത്രൻ ഭൂജാതനായ്( കാണുന്നോരുടെ)

പാരാകവേ പ്രേമസംഗീതകം(2)
പകരാനായ് ശ്രീയേശു ഭൂജാതനായ്
പതിതർക്കെല്ലാമാലംബമായ് (പകരാനായ്)
(പണ്ടു പണ്ടു..)

കൺ തെളിയാൻ പൊൻ ദീപമായ്(2)
ഇരുളിൽ താഴും പാരിന്നു പൊൻ ദീപമായ്
പാപക്കടലിൽ വെൺ തീരമായ് (ഇരുളില്)
(പണ്ടു പണ്ടു….)


Save This Page As PDF