വന്നാട്ടെ തത്തമ്മപ്പെണ്ണേ
ചെറുതേന് കുടിച്ച്
ചൊന്നാട്ടെ നാട്ടിലെ വര്ത്താനം
ഹയ്യാത്ത തൈതാ

തെക്കുന്നു വന്നതാണെങ്കില്
നീ ചൊല്ലെടി
തെന്മലയിലെന്തു വിശേഷങ്ങള്
ഹയ്യാത്ത തൈതാ

മുല്ലപ്പെണ്ണിന്നലെ നല്ലൊരു
പതക്കമിട്ടു മുത്തിന് പതക്കമിട്ടു
കള്ളക്കാറ്റോടി വന്നു
കവര്ന്നെടുത്തു മെല്ലെ
കവര്ന്നെടുത്തു

വടക്കുന്നു വന്നതാണെങ്കില്
നീ ചൊല്ലെടി പെണ്ണേ
വൈകാശിയിലെന്തു വിശേഷങ്ങള്
ഹയ്യാത്ത തൈതാ

പോക്കുവെയിലിന്നലെ നല്ലൊരു
റവുക്ക തുന്നി പൊന്നിന്
റവുക്ക തുന്നി
മൂവന്തിക്കള്ളി വന്നു
പറിച്ചെടുത്തു അവള്
പറിച്ചെടുത്തുSave This Page As PDF