അനുരാഗക്കോടതിയിൽ വ്യവഹാരക്കേസാണ്
അതിനായി ഞാനയച്ച വക്കീൽ നോട്ടീസാണ്

കരളിനകത്തെ ഭൂമിയെല്ലാം
കൈയ്യേറിക്കളഞ്ഞില്ലേ
കണ്ടപ്പോൾ മർമ്മം നോക്കി
കണ്മുനയാൽ എറിഞ്ഞില്ലേ
സിവിലായും ക്രിമിനലായും വ്യവഹാരക്കേസാണ്

കാര്യം കളിയായ് മാറ്റേണ്ടാ
കാണാത്ത മട്ടിൽ മാറണ്ടാ
കണ്ട കരക്കാർ സാക്ഷി വരും
കല്യാണത്തിനു വിധിയാകും
അപ്പീലിനു പോകാൻ തയ്യാർ
അന്യായക്കേസാണ്
Save This Page As PDF