മാനോടൊത്തു വളർന്നില്ല
മാമുനി തന്നുടെ മകളല്ല
താമരയല്ലിക്കണ്ണാൽ നിന്നെ
താലോലിച്ചോട്ടെ ഞാനൊന്നു
താലോലിച്ചോട്ടേ?

കളിവാക്കൊന്നും പറയേണ്ട
കരം പിടിക്കാൻ പോരണ്ട
കണ്ടെന്നാകിൽ നാട്ടു നടപ്പിനു
മിണ്ടിക്കൂടെന്നോ മനുഷ്യനു
മിണ്ടിക്കൂടെന്നോ!

നീലനിലാവിലിരിക്കേണ്ട
വീണക്കമ്പി മുറുക്കേണ്ട
ചുണ്ടിൽ നിന്നൊരു മണികിലുക്കം
ചുമ്മാ കേട്ടോട്ടേ ഞാനൊന്നു
ചുമ്മാ കേട്ടോട്ടേSave This Page As PDF