(പു) കണ്ടാലും കണ്ടാലും വെണ്ടക്ക ചുണ്ടക്കാ
കണ്ടാല് കൊതിക്കുന്ന പാവക്കാ
നല്ല തുണ്ടം കണക്കുള്ള കോവക്കാ
പച്ചച്ചുണ്ടു വിടര്ത്തിയ നേന്ത്രക്കാ

(സ്ത്രീ) എളുപ്പത്തില് പറഞ്ഞാട്ടേ പോട്ടേ
വിലയല്പ്പം ഇളപ്പത്തില് കിട്ടുമെങ്കില് വാങ്ങിക്കാം
മൂപ്പു തികഞ്ഞൊരു മുപ്പതു പാവക്കാ തന്നിടുമെങ്കില്
മുപ്പതിനെട്ടണ മൂപ്പനു തന്നേക്കാം

(പു) എട്ടു വിലയ്ക്കതു വിറ്റാലും തെറ്റില്ല വിറ്റാമിന് എയുണ്ട് ബീയുണ്ട്
നാട്ടില് കിട്ടാത്ത ചീര തന് തൈയുണ്ടു്
വീറ്റാല് കിട്ടണം സമ്മാനം മേല്മുണ്ടു്
മഞ്ഞണി മലയുടെ തെക്കുപുറത്തോരി -
ലഞ്ഞി മരത്തിലിരിക്കുന്നേ
മഞ്ജുള മരതക മണിയൊളി ചേരും
മഞ്ഞപ്പൈങ്കിളി പാടുന്നേ

(പു) നെഞ്ഞിലശേഷം നഞ്ഞു നിറച്ചൊരു പെണ്ണിനെയാരും നമ്പല്ലേ

(സ്ത്രീ) പൊന്നേ പൂവേ എന്നു വിളിക്കും പുരുഷനോടാരും ചേരല്ലേ
ഹാ ഹാ… അങ്ങനെ തന്നെ… എന്നാലേ

(പു) ഓ… അമ്പടീ… മിടു മിടുക്കി… സമ്മതിച്ചു.. ഉംഉം..
താമരത്താരണിത്തൂമുഖം തൂകിടും കോമളപ്പാലൊളി പുഞ്ചിരിയും
തേനണിത്തൂമൊഴിപ്പൂമഴ പെയ്തിടും കാമിനിമാര് മനം കല്ലു തന്നെ

(സ്ത്രീ) അയ്യാ.. എന്നാലേ ഇന്നാ പിടിച്ചോ…
പൊട്ടും മിരട്ടും മുറിമീശ വെച്ചുള്ള മട്ടും മറിപ്പാട്ടുമായ് റോഡില്
വെട്ടം പരന്നിട്ടിരുട്ടും വരെയ്ക്കുള്ള ചീട്ടു വാങ്ങിപ്പോരെ നമ്പിടല്ലേ
ങാ… പിന്നെ… ങാ.. പിന്നെ…
Save This Page As PDF