�കരുണ്യ സാഗരനേ കമലാ മനോഹരനേ
കഴൽ പൂകും ഞങ്ങളെ നീ കാത്തുകൊള്ളണേ
ഗുരുവായൂർ പുരേശാ വേറില്ലൊരാശ്രയം
ഗുരു പവനപുരേശാ

നീലമേഘ ശ്യാമളനേ നീരജ വിലോചനനേ
കഴൽ പൂകും ഞങ്ങളെ നീ കാത്തുകൊള്ളണേ
ഗുരുവായൂർ പുരേശാ വേറില്ലൊരാശ്രയം
ഗുരു പവനപുരേശാ

ഭക്തലോക പാലകനേ പത്മനാഭനേ പരനേ
കഴൽ പൂകും ഞങ്ങളെ നീ കാത്തുകൊള്ളണേ
ഗുരുവായൂർ പുരേശാ വേറില്ലൊരാശ്രയം
ഗുരു പവനപുരേശാ

വേദനകൾ നീക്കുവാൻ വേറേ ഞങ്ങൾക്കാരുവാൻ
വേദവേദാന്തമൂർത്തേ കാത്തുകൊള്ളണേ
നീ കാത്തുകൊള്ളണേ

ഗുരുവായൂർ പുരേശാ വേറില്ലൊരാശ്രയം
ഗുരു പവനപുരേശാSave This Page As PDF