വാനിൻ മടിത്തട്ടിൽ അമ്പിളിപ്പൈതൽ
വാടിത്തളർന്നു കിടന്നുറങ്ങി
താരങ്ങൾ പോലും മയങ്ങി - ഓമന-
ത്താരിളം പൈതലേ നീയുറങ്ങൂ

വാരിധിത്തായതൻ മാറത്തുറങ്ങി
വാരുറ്റ കല്ലോല കന്മണികൾ
പാരിടമെല്ലാം മയങ്ങി - ദൈവത്തിൻ
പാവന രൂപമേ നീയുറങ്ങൂ

പെറ്റമ്മയെക്കണ്ടു പുഞ്ചിരിക്കൊള്ളാൻ
കിട്ടിയ കുഞ്ഞോമൽ കണ്ണുകളാൽ
ചിറ്റമ്മയെ നോക്കി കേഴുമ്പോഴുള്ളം
പൊട്ടിത്തകരുന്നു പൊന്നുകുഞ്ഞേ

കേഴുന്നതെന്തിന്നു ദൈവത്തിൻ മുന്നിൽ
കേവലം പാവകളല്ലോ നമ്മൾ
കേഴമാൻ കണ്ണൊന്നു ചിമ്മിയുറങ്ങൂ
കേഴാതെൻ തങ്കക്കുരുന്നല്ലേ നീ

ഓ..ഓ..Save This Page As PDF