ഗുരുവായുപുരേശാ വേറില്ലൊരാശ്രയം
ഗുരുപാവനപുരേശാ കാരുണ്യ സാഗരമേ
കമലാ മനോഹരനേ
കഴല് കൂപ്പും ഞങ്ങളെ നീ കാത്തുകൊള്ളണേ
(ഗുരുവായു..)

നീലമേഘശ്യാമളനേ നീരജ വിലോചനനേ
കഴല് കൂപ്പും ഞങ്ങളെ നീ കാത്തുകൊള്ളണേ
(ഗുരുവായു…)

ഭക്തലോകപാലനേ പത്മനാഭനേ പരനേ
കഴല് കൂപ്പും ഞങ്ങളെ നീ കാത്തുകൊള്ളണേ
(ഗുരുവായു..)

വേദനകള് നീക്കുവാന് വേറെ ഞങ്ങള്ക്കാരുവാന്
വേദ വേദാന്തമൂര്ത്തേ കാത്തുകൊള്ളണേ
(ഗുരുവായൂര്)
Save This Page As PDF