ചുണ്ടിൽ മന്ദഹാസം പക്ഷെ
നെഞ്ചിൽ കാളകൂടം
ഇതാണു ജീവിത നാടക ശാല
ഇതാണു വിധിയുടെ നിർദ്ദയ ലീല
(ചുണ്ടിൽ)

പല പല വേഷം പലരും കാട്ടും
പഥികാ പഴുതേ കേഴല്ലേ
കദനക്കടലിൽ താഴല്ലേ (ചുണ്ടിൽ)

കാറ്റലറട്ടെ കടലലറട്ടെ
കൈവെടിയല്ലേ അമരം നീ
നേരെനിന്നുടെ കർമ്മം കാട്ടും
തീരം നോക്കിച്ചെറുതോണി
പാരം തള്ളി തുഴയൂ നീ (3)


Save This Page As PDF