കദളീവനത്തിന് കളിത്തോഴനായ
കാറ്റേ നീയും ഉറങ്ങിയോ
പൂങ്കാറ്റേ നീയും ഉറങ്ങിയോ..

കതകില് മുട്ടി വിളിക്കാറുള്ള നീ
കഥയറിയാതെ ഉറങ്ങിയോ..
കതകും ചാരി ഉറങ്ങിയോ… (കദളീ..)
പനിനീര് വിശറികള് വീശി വീശി (2)
പഞ്ചമ രാഗം പാടി പാടി
മലര്ക്കിടാവിനെ മാറിലുറക്കാന്
വരൂ വരൂ കാറ്റേ..
വരൂ വരൂ കാറ്റേ… (കദളീ..)

തല്ലലം തുള്ളും തളിരിളം കൈകള്
താഴെ നീര്ത്തി പൂമെത്ത
കുളിര് കോരിയിടാന് കൂടെയിരിക്കാന്
കൊതിയാകുന്നില്ലേ.. നെഞ്ചില്
കൊതിയാകുന്നില്ലേ… (കുളിര്)
മധുവിധു രാവിന് മധുരവുമായ് നീ
ഇതിലെ വരുകില്ലേ
ഇതിലെ വരുകില്ലേ… (കദളീ..)

Save This Page As PDF