ചെന്താമരപ്പൂന്തേന് കുടിച്ച വണ്ടേ
എന്റെ വണ്ടേ നീ
ചാണകമുരുട്ടുന്നതും ഞമ്മളു കണ്ടേ
അയ്യയ്യോ ഞമ്മളു കണ്ടേ!!
(ചെന്താമരപ്പൂന്തേന്)

അത്തറും കൊണ്ടുവന്ന കാറ്റേ
പൂങ്കാറ്റേ നീ
മത്തി വിറ്റു നടന്നതും ഞമ്മളു കണ്ടേ!!
ഹൂം ഹൂം ഹൂം ഞമ്മളു കണ്ടേ!!
(ചെന്താമരപ്പൂന്തേന്)

ചക്രവാളച്ചരിവിലു സന്ധ്യയ്ക്കിരുന്നോണ്ട്
ചപ്പാത്തി പരത്തുന്ന പെണ്ണേ
ഇരുട്ടിന്റെ ചുണ്ടത്ത് കത്തിച്ചു നീ ബെച്ച
മുറിബീഡി കെട്ടതും ഞമ്മളു കണ്ടേ
ഞമ്മളു കണ്ടേ……
(ചെന്താമരപ്പൂന്തേന്)

Save This Page As PDF