വളര്ന്നു വളര്ന്നു വളര്ന്നു നീയൊരു വസന്തമാകണം (2)
പഠിച്ചു പഠിച്ചു പഠിച്ചു നല്ലൊരു മിടുക്കനാകണം
(വളര്ന്നു..)

വിരിഞ്ഞ വിരിഞ്ഞ മോഹങ്ങള്ക്ക് വിരുന്നു നല്കേണം
മനോരാജ്യ മാളികയ്ക്കു മതില് കെട്ടേണം
(വളര്ന്നു ..)

ഓടി വരേണം ഉമ്മ തരേണം
ഓരോരോ പിറന്നാളിനും ഉത്സവം കാണേണം
ചിരിക്കുടുക്കേ…ങുഹൂം ..ചിരിക്കുടുക്കേ
മനസ്സിനുള്ളില് എന്നുമിങ്ങനെ മണി കിലുക്കേണം
(വളര്ന്നു ..)

നൊയമ്പ് നോറ്റു നൊയമ്പ് നോറ്റു നോക്കി നില്ക്കും ഞാന്
മോനും അച്ഛനും അമ്മയും ഒന്നിച്ചൊരോണം ഉണ്ണേണം ഓണം ഉണ്ണേണം
(വളര്ന്നു ..)

Save This Page As PDF