കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു
കലമാനിനെയുണ്ടാക്കി.. (കളിമണ്ണു)
മകരനിലാവിന് മടിയിലിരുത്തി
മാനത്തെ വളര്ത്തമ്മ..
മാനത്തെ വളര്ത്തമ്മ…

വെണ്തിങ്കള്ക്കല കാച്ചിക്കൊടുത്തു
വെള്ളിമൊന്തയില് പാല്
കുഞ്ഞിക്കാറ്റ് കൊണ്ടുക്കൊടുത്തു
കുഞ്ഞുടുപ്പിനു ശീല… (കളിമണ്ണു)

പൂനിലാവും പുള്ളിമാനും
പൂവിറുത്തു നടന്നു.. (പൂനിലാവും)
കരിമുകില്കാട്ടിലെ കൊമ്പനാനകള്
കണ്ടു കൊതിച്ചു നടന്നു
അമ്പിളിക്കുഞ്ഞിനെ കൈ മാറി മാറി
തുമ്പിക്കൈയിലുയര്ത്തി.. ആനകള് തുമ്പിക്കൈയിലുയര്ത്തി…
വിണ്ണും മണ്ണും തങ്കം മെഴുകി
വെളുത്ത വാവ്.. നാടാകെ വെളുത്ത വാവ്… (കളിമണ്ണു)

Save This Page As PDF