തെയ്യാരെ തെയ്യകത്തെയ്യാ
തെയ്യാരെ തെയ്യകത്താ
പൂക്കാത്ത കാടുകളെ പൂവണിഞ്ഞു പൊരിന്‍
പുണ്യമാര്‍ന്ന രാമദേവന്‍ പോരുന്നിതാ
ദേവന്‍ പോരുന്നിതാ
തെയ്യാരെ തെയ്യകത്തെയ്യാ
തെയ്യാരെ തെയ്യകത്താ

താമരപ്പൂങ്കാവില്‍ ഓമനിക്കും കാറ്റേ
പൂമണവും കൊണ്ടുവേഗം പോരുകവേഗം
രാമനുറ്റ വഞ്ചിയില്‍ വെണ്‍ചാമരം വീശാന്‍
തെയ്യാരെ തെയ്യകത്തെയ്യാ
തെയ്യാരെ തെയ്യകത്താ

അലക്കയ്യാല്‍ മണിത്തേരിലിരുത്തിമെല്ലെ
ഇമ്പം വരുത്തിമെല്ലെ
ദേവനെ അക്കരെക്കൊണ്ടാക്കിയാലും
അന്‍പെഴും ഗംഗേ

എത്രയെത്ര കാലം ഭക്തിനേടിയാലും
എത്തിടാത്ത പാദമിന്നു ചേര്‍ന്നു നീ
തെയ്യകത്തെയ്യാരേ തെയ്യാ തെയ്യകത്തെയ്യാരേ
തീര്‍ഥവാരിയെന്ന കീര്‍ത്തിയാര്‍ന്നു നീ
ഗംഗയാര്‍ന്നു നീ
തെയ്യാരേ തെയ്യകത്തെയ്യാ
തെയ്യാരേ തെയ്യകത്താ
ഓ……..


Save This Page As PDF