മമ തരുണി സീതേ പുനരെവിടെ നീ പോയ്
അരികില് മമ വാ വാ സകല ഗുണ പൂര്ണ്ണേ
തവ മുഖ സരോജം തരളമിഴി കാണാ -
ഞ്ഞഴല് മനസ്സി ഭാരം പരമശിവശംഭോ

തുളസി നറുമുല്ലേ മൃദുല തനുവല്ലീ
പരിലസിത ചില്ലി യുഗ ചലിതമല്ലീ
ലതകളുലകെല്ലാം അഴകിനൊടു വെല്ലും
അവളരികിലില്ലേ പരമശിവശംഭോ

അളിപടലമേകില് ധവള ഗതിയെങ്ങോ
നളിനവദ നീയും നളിന മുഖിയെങ്ങോ
കിളികുഴിലു കേകി കളവചനയെങ്ങോ
അഴല് മനസ്സിപാരം പരമശിവശംഭോSave This Page As PDF