ലങ്കേശാ സകലഭുവനജയ സങ്കാശാ
നവശൃംഗാരാദി രസാലങ്കാരാ ശ്രീ
ലങ്കേശാ….

ജഗദേകവീരന് നീ ദശകന്ധരാ
സുഖലോല സുരകാല രതിസുന്ദരാ
നൃത്തഗീത വാദ്യനിപുണ നിസ്തുലശര
മൃത്യുഞ്ജയ ഭക്ത ഭാഗ്യപഥാ

സുരനാരിമാര് ഞങ്ങള് നടമാടുവാന്
വരമാമുനീവൃന്ദം സ്തുതിപാടുവാന്
മുകില്മാലയെത്തി മൃദംഗത്തിനായ്
സകലോകവും നിന്റെ കതിര്മണ്ഡപം
നവരസം കലരുമീ പദസരം കൊഞ്ചവേ
സുഖരസം മിഴികളില് മധുരസം പകരുവാന്
നാകനാരിമാരെ നടനമാടിടാം

Save This Page As PDF