അഹഹാ ഹാ….

മോഹിനി ഞാന്‍ മോഹിനി ഞാന്‍
മോഹമേകി ലോകംവെല്ലും മോഹിനി ഞാന്‍
വന മോഹിനി ഞാന്‍

മിന്നല്‍ക്കൊടി ചിന്നുമെന്റെ പൊന്നൊളിയില്‍
ചിന്നും കുളിര്‍ച്ചന്ദ്രികയെന്‍ പുഞ്ചിരിയില്‍
മോഹിനി ഞാന്‍….

അന്നപ്പിടപോല്‍ നടന്നു ഞാന്‍ വരുംനേരം
എന്നെക്കണ്ടുമയങ്ങാതെ ഇല്ലിനിയാരും
കണ്മിഴിയാലെ കവിതകളെഴുതും
കാല്‍ച്ചിലമ്പിന്‍ ഒലിചിന്നും കാമിനിഞാന്‍
മോഹിനി ഞാന്‍….

പോരൂ പോരുകനീ പൊന്‍ വരിവണ്ടേ
മലരിന്‍ മധുരിതമാം മധുനുകരണ്ടേ
വസന്തമെത്തി വനാന്തരത്തിന്‍
ഹൃദന്തം തുടിപ്പതും കണ്ടുമെല്ലെ
മോഹിനി ഞാന്‍….Save This Page As PDF