ആ…..
പറന്നുപരന്നു പറന്നുപോകും പറവകളേ
മധുപകര്‍ന്നു പകര്‍ന്നു വിടര്‍ന്നുമിന്നും മലരുകളേ�
ആ……

കാണുംതോറും മോഹനം
കാനനം ആഹാ ശോഭനം
ആനന്ദത്തിന്‍ നന്ദനം പര-
മഴകിന്‍ വസന്ത നര്‍ത്തനം

മന്ദാരക്കാടിന്റെ മാറത്തുനിന്നീ
മണിവീണമീട്ടുന്ന മായാവിയാരോ
മണിവീണവായിച്ചു മതിയാവും മുന്‍പേ
മണിമേടവിട്ടൊരു ജനകാത്മജയ്ക്കായ്
കാട്ടാറുപാടുന്ന കല്ലോലഗാനം
ആ….
പറന്നു പറന്നു ……….

ആരാജവിഭവങ്ങള്‍ അണിയും നിനക്കീ
ആരണ്യമാനന്ദം അരുളുന്നതാമോ?
പ്രിയമേലുമെന്‍ നാഥന്‍ അരികത്തിരുന്നാല്‍
പുരമെങ്ങു കാടെങ്ങു സുരലോകമെല്ലാം
ആനന്ദമായി കാണ്മു ഞാന്‍
ഓ……….Save This Page As PDF