പോകുന്നിതാ.. നിന്‍ പ്രിയരാമന്‍ വനാന്തേ….
കേഴുകയെന്‍ നാടേ അയോദ്ധ്യേ
കേഴുകയെന്‍ നാടേ…
ആ…..

നിന്നുടെദീപം മറയുകയായി .. ആ…
നിന്നുടെ ധര്‍മ്മം പിരിയുകയായി.. ആ….
നിന്നുടെ ജീവിതസങ്കല്‍പ്പങ്ങള്‍
നിന്നെവെടിഞ്ഞിഹ പോകുകയായി
കേഴുകയെന്‍ നാടേ അയോദ്ധ്യേ
കേഴുകയെന്‍ നാടേ…
ആ…..

രാമന്‍ തിരുവടി കൈവെടിയുന്നീ
രാജ്യംവെറുമൊരു കാടായീ
ആമലരടിയിണ പതിയും കാടുകള്‍
താമരയേന്തും നാടായീ
പോവുക പോവുക നാം
ആ………..


Save This Page As PDF