നാടുവാഴുവാൻ പട്ടം കെട്ടും
നമ്മുടെ രാമനു നാളെ
നാടുനീളവേ ഉത്സവാഘോഷം
നൽകും തിരുനാള്
നമുക്കായ് നൽകും തിരുനാള്

രാമരാജ്യം പോരുന്നേ
ക്ഷേമമെങ്ങും ചേരുന്നേ
ആ മനോഹരകാലം കാണാൻ
ആകെലോകം ഉണരുന്നേ (നാടുവാഴുവാൻ)

പൊന്നിട്ടുപൊരുളിട്ടു പൂക്കളമിട്ടു വേഗം
മന്നിതിൽ മുറ്റമെല്ലാം മംഗളമാക്കി
ഒന്നിച്ചുപോരിൻ പോരിൻ പെൺകൊടിമാരേ ഇന്നു
വർണ്ണിച്ചു രാമന്റെ സൽക്കഥ പാടാൻ

ആന തേർ കുതിര കാലാൾപ്പടകളും
അണിയണി വന്നു നിരന്നേ
മാനനീയനാം രാജകുമാരനു മംഗളമരുളും മുന്നേ

ആനന്ദ കരുണാ വിലാസാ ശ്രീ
രാമചന്ദ്ര രഘുവംശ ചന്ദ്രാ
ആനന്ദ കരുണാ വിലാസാ ശ്രീ
രാമചന്ദ്ര രഘുവംശ ചന്ദ്രാ
ജാനകീ മാനസ വാസാ
നാളെയീ സാമ്രാജ്യം വാഴുമ്പോളെൻ
പ്രാണനാഥാ നീയെന്നെ മറന്നിടുമോ?

എൻ മനോസാമ്രാജ്യ റാണിയായ് വാണിടും
നിന്നെ പിരിയുകിൽ രാമനുണ്ടോ?

അഴകിയ ദീപമിണക്കീടാം
അരമനയാകെയൊരുക്കീടാം
കാഞ്ചന മണിമയ മണിയറയെല്ലാം
അഞ്ചിതമാക്കാം കാഴ്ചകളാൽ

Save This Page As PDF