രാജാധിരാജസുത രാജിതശരീരാ
രഘുവംശസുകൃതമണി രമണീയഹാരാ

ആനന്ദഭാവുകങ്ങള്‍ അരുളുമഭിരാമാ
ആത്മാവില്‍ ഞാനണിയും അഖിലഗുണധാമാ
പാരേഴുരണ്ടിനും അമൃതമഴതൂകാന്‍
പാവകനേകിയൊരു ഭാഗ്യഘനശ്യാമാ

തങ്കക്കിരീടങ്ങള്‍ തഴുകുമഴകേ ഭരത
മംഗല്യഭാഗ്യമേ മമതനയനായിനീ
നിന്‍ കനകമെയ്യൊളിയില്‍ നിറയുന്നു സൂര്യകുല
സങ്കല്‍പ്പമാകവേ സഫലതകളന്നഥ
രാജാധിരാജ സുത………

മിത്രകുലരക്ഷക ലക്ഷ്മണകുമാരക
ശത്രുഹര വിജയതര ശതുഘ്ന മമതനയ
പുത്രബലമൊന്നിനായ് പ്രാര്‍ഥിച്ച മന്നവനായ്
പൂര്‍ത്തിയരുള്‍വതിനുലകു പുത്രരെ കനിഞ്ഞുദൈവം
രാജാധിരാജ സുത………Save This Page As PDF