കരുണാസാഗരമേ കനിയൂ ഗുരുദേവാ.. ഗുരുദേവാ..
കരുണാസാഗരമേ കനിയൂ ഗുരുദേവാ..
ഇരുളില് അടിയങ്ങള് വഴി കാണാതുഴലുമ്പോള്
അരുണോദയം പോലെ.. അരുണോദയം പോലെ..
തെളിയൂ സത്ഗുരുദേവാ..
അരുണോദയം പോലെ.. തെളിയൂ സത്ഗുരുദേവാ..

ജയ ജയ ദേവാ ഗുരുദേവാ…(8)

(കരുണാസാഗരമേ…)

ശരണം നീയൊഴികെ ആരുമില്ലിവിടത്തില് (2)
തരണം തവ ചരണം (2)
കര കേറാന് അലയാഴി

ജയ ജയ ദേവാ ഗുരുദേവാ (4)
(കരുണാസാഗരമേ…)

ഒരു ജാതി മതമൊന്നു ഒരു ദൈവം മനുജന്നു (2)
അരുളീ നിന് തവ വചനം അരുളീടുക ചിരശാന്തി…

ജയ ജയ ദേവാ ഗുരുദേവാ… (4)

———————————————————————————————

Save This Page As PDF