കന്യാമറിയമേ തായേ എനിക്കെന്നാളും ആശ്രയം നീയേ (2)
കഴള് കൂപ്പിടും എന് അഴല് നീക്കുക നീ
ജഗതീശ്വരിയേ കരുണാകരിയേ
കന്യാമറിയമേ തായേ എനിക്കെന്നാളും ആശ്രയം നീയേ

ഇരുള് ചൂഴ്ന്നിടും ആത്മാവിന് മണിമംഗള ദീപ്തികയായ് (2)
ഒളി തൂകണമമ്മേ നീയെന്നുമേ (2)
സുഖദായകിയേ സുര നായകിയേ
കന്യാമറിയമേ തായേ എനിക്കെന്നാളും ആശ്രയം നീയേ

വിണ്ണിന് വെളിച്ചമേ
ദൈവപുത്രനു ജന്മമേകിയ മാതാവേ
പാപികളാം ഞങ്ങള്ക്കാരാണു വേറെ
പാരിതില് ആശ്രയം തായേ
അറിവിന് പൊരുളേ നിന്നെ അറിവാന് വഴി തേടുന്നേന് (2)
ആരിനിയമ്മേ നീ എന്നിയേ (2)
എന്നെ കാത്തിടുവാന് വഴി കാട്ടിടുവാന്
(കന്യാമറിയമേ തായേ )Save This Page As PDF