പറന്നു പോയോ ഇണക്കുയിലേ - നീ
മറഞ്ഞു പോയോ ഇനി വരില്ലേ
കഴിഞ്ഞതെല്ലാം പൊറുക്കുകില്ലേ - ഈ
ചുടുന്ന കണ്ണീർ തുടയ്ക്കുകില്ലേ

സ്മരണകളെരിഞ്ഞു ചാമ്പലിലടിഞ്ഞു
മറയും ചുടലയിലെന്നെ
തനിയെ വെടിഞ്ഞു പോയോ പിരിഞ്ഞു
സഖി നീ ഇനി വരില്ലേ? (പറന്നു)

എന്നാത്മാവിൻ അൾത്താരയിലൊളി
ചിന്നിയമണി വിളക്കേ
അണഞ്ഞുവോ നീ കൂരിരുളിലെന്നെ
എറിഞ്ഞുവോ സഖി നീ? (പറന്നു)

തന്തികൾ തകർന്നു ഗാനവുമൊഴിഞ്ഞ
വീണയിതെന്തിനിനി
നീയെന്നെവിട്ടു പോയെങ്കിലെന്റെ
ജീവിതമെന്തിനിനി? (പറന്നു)Save This Page As PDF