മിണ്ടാത്തതെന്താണു തത്തേ - ഒന്നും
മിണ്ടാത്തതെന്താണു തത്തേ
നീ ഗാനം മറന്നോ നാണം വന്നോ? (മിണ്ടാത്ത)

കരളിന്റെ തന്തിയില് ഗാനം തുടിക്കുന്ന
കമനീയ കല്യാണരാവില് - ഒന്നും(മിണ്ടാത്ത)

മാനത്തു നിന്നു വഴിതെറ്റി വന്ന
മാലാഖയല്ലോ നീ (മാനത്തു)
മഴവില്ല് പോലെന്റെ മണിമച്ചില് വന്ന
മണവാട്ടിയല്ലോ നീ - ഒന്നും(മിണ്ടാത്ത)

കതിര്മണ്ഡപത്തിലെ കനകവിളക്കുകള്
കളകാന്തി ചിന്തുന്ന രാവില് (കതിര് )
പലനാളും ഞാന്കണ്ട സ്വപ്നങ്ങള് വന്നെന്നെ
മലര്മാലയണിയിച്ച രാവില് -ഒന്നും (മിണ്ടാത്ത)


Save This Page As PDF