ആ…….
പുള്ളിക്കാളേ പുള്ളിക്കാളേ
തുള്ളിത്തുള്ളിനടന്നാട്ടേ
പള്ളകുലുക്കി താടയുമാട്ടി കള്ളക്കാളേ പോയാട്ടേ

ആ…..
ഇല്ലിക്കാട്ടില്‍ ചുള്ളിപെറുക്കി
ഇല്ലത്തേക്കു മടങ്ങേണം
വല്ലതുമിത്തിരി വെച്ചുകുടിക്കാന്‍
നല്ലതരം വിറകൊക്കേണം
പുള്ളിക്കാളേ…..

ആ……
അന്തിമയങ്ങും മുന്‍പേ തന്നേ
അമ്പാടിയില്‍ വന്നെത്തേണം
അത്തിയുമിത്തിയുമാഞ്ഞിലിവിറകും
വെട്ടിയെടുത്തു മടങ്ങേണം
ആ……


Save This Page As PDF