കണ്ണിനാല് കാണ്മതെല്ലാം കണ്ണനല്ലോ
മണിവര്ണ്ണന്റെ മായികരൂപമല്ലോ
കണ്ണിനാല് കാളിന്ദി നീന്തിക്കേറി കാളിയഫണത്തിലേറി
ആനന്ദനൃത്തം ചെയ്ത അമ്പാടിപ്പൈതലും നീ

ഘോരമാം മാരിയേറ്റു ഗോകുലം വലഞ്ഞപ്പോള്
ഗോവര്ദ്ധനം കുടയായ് ഗോപാലനല്ലോ ചൂടി

പുല്ലിലും പുഴുവിലും പൂജാമുറിയിലും
കുടിലിലും മേടയിലും കുടികൊള്വൂ കൃഷ്ണരൂപം
അഖിലവേദപ്പൊരുളും ആനന്ദക്കാതലും
മൂവുലകിന് നാഥനും മുരഹര നീയല്ലോ!

Save This Page As PDF