ആ…..
സ്വാഗതം സ്വാഗതം ഭക്തകുചേല - ഇന്ന്
ദ്വാരകപ്പട്ടണത്തിന്‍ ഉത്സവ വേള
താമര മലരടി പനിനീരാല്‍ക്കഴുകി(2)
തൂമയേറും പൂപൂമ്പട്ടാല്‍ കാലടിതുവര്‍ത്തി
മലരൊളി വെണ്‍പട്ടു മുന്‍പില്‍ നീര്‍ത്തി
നല്ല മാണിക്യ മണിപീഠം നല്‍കാമല്ലോ
ആ…..
(സ്വാഗതം….)

ആ…..
കാമിനിയാം സത്യഭാമ ചാമരം വീശീ
രുക്മിണി മേനിയില്‍ കസ്തൂരി പൂശീ
അച്യുതന്‍ ചന്ദനപ്പൊട്ടും കുത്തി- മാറില്‍
അല്‍ഭുത നവരത്ന മാലചാര്‍ത്തി
ആ……..
(സ്വാഗതം…)


Save This Page As PDF