രാരീരാരോ ഉണ്ണീ രാരീരാരോ
ഉമ്മനല്കുന്നതെങ്ങിനെയമ്മ
രാരീരാരോ
നിന് വിരിയും ചുണ്ടില് പൊന്മുലയൂട്ടാന്
വിധിയില്ലല്ലോ
ഉണ്ണീ രാരീരാരോ

തങ്കത്തൊട്ടില് ആട്ടാന്
താരകമിഴിയില് മുത്താന്
പഞ്ചാരപ്പുഞ്ചിരികാണാന്
പാപിയിവള്ക്ക് ഗതിയില്ലല്ലോ
രാരീരാരോ ഉണ്ണീ രാരീരാരോ

കാലില് കിങ്ങിണികെട്ടീ
കുഞ്ഞിക്കയ്യില് കരിവളചാര്ത്തി
പിച്ചപ്പിച്ചനടത്താനരികില്
അച്ഛനമ്മമാരില്ലല്ലോ
രാരീരാരോ ഉണ്ണീ രാരീരാരോ

കരയും നിന്നെക്കാണ്കേ
കരളില് തീമഴയാണല്ലോ
കരുണാസാഗര ശ്രീഹരിഭഗവാന്
കല്ത്തുറുങ്കഴികള് മാറ്റൂ
ഈ കല്ത്തുറുങ്കഴികള് മാറ്റൂ
Save This Page As PDF