കൈതൊഴാം ബാല ഗോപാലാ
കൈതൊഴാം നിന്നെയെപ്പോഴും
കരുണാ സാഗരാ, കൃഷ്ണാ
കൈവണങ്ങുന്നൂ നിന്നെ ഞാൻ.

ഗുരുവയൂർ പുരേവാഴും മുരഹര കൈതൊഴാം
ദുരിത വിനാശനാ നിൻ തിരുവുടൽ കൈതൊഴാം
നിറുകയിൽ കുത്തിവെച്ച നീലപ്പീലി കൈതൊഴാം
ചരണത്തിൽ കിലുങ്ങുന്ന ചിലങ്കകൾ കൈതൊഴാം
ആ……………………

പാൽക്കടലിൽ പള്ളി കൊള്ളും പത്മനാഭാ കൈതൊഴാം
പാലാഴി പെൺകൊടിതൻ പെരുമാളേ കൈതൊഴാം.
അനന്തനാം ആദിശേഷഫണിയിന്മേൽ കിടക്കും
തിരുവനന്ത പുരത്തെഴുന്ന പത്മനാഭ കൈതൊഴാം
അമ്പലപ്പുഴയിൽ വാഴും തമ്പുരാനെ കൈതൊഴാം
ആ…………………….

അന്പെഴും നന്ദ ബാല സുന്ദരനെ കൈതൊഴാം
വെണ്ണ കട്ടു ലീല ചെയ്ത വേണുബാലാ കൈതൊഴാം
ഉണ്ണിക്കണ്ണനായ് പിറന്ന നാരായണാ കൈതൊഴാം
ആ……………………ആ

നാരായണാ ഹരേ, നാരായണാ.
നാളീകലോചനാ നാരായണാ
ശ്രീപത്മനാഭാ മുകുന്ദാ ഹരേ
പാപ വിനാശനാ നാരയണാ
നാരയണാ ഹരേ നാരായണാ
നാരായണാ ഹരേ നാരായണാ
നാരായണാ ഹരേ നാരായണാ<brനാരായണാ ഹരേ നാരായണാ

Save This Page As PDF