പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം എന്റെ
പുന്നാരമോളെ ഇന്നു പൊന്നണിയേണം
പൂമാല ചൂടിത്തരാം പുല്ലാങ്കുഴലൂതിത്തരാം
പുല്ലുള്ള കാടുകലില് പോയീടാം

ഓടക്കുഴലുമായ് പാടിക്കളിച്ചീടും
ഓമനക്കണ്ണനുമായ്
ഓരോകാട്ടിലും ചെന്നപ്പം നിക്കണ്ട
കാരിയമെന്താണ്?

മാരിചൊരിയണു മാമലയെന്ന്
മാധവന് ചൊന്നത് നേരാണ്
മാനം മുട്ടണ ഗോവര്ധനമിത്
മാനിച്ചു പൂജിച്ചു കൊണ്ടാടാം

Save This Page As PDF