കനിവുനിറയും മനസ്സിനുള്ളില്
കമലനയനന് വാണിടും
അവനെയറിയും മനുജരവന്
സ്നേഹമെന്നുപേരിടും
കനിവുനിറയും മനസ്സിനുള്ളില്
കമലനയനന് വാണിടും

തന്നുടലുയിര് സകലമീശന്റെ
പൊന്നടികളില് ചേര്ത്തിടും
ആ….ആ……
ധന്യപാദങ്ങള് സേവചെയ്വതെ
പുണ്യമെന്തിതിന് മീതെയാം
കനിവുനിറയും മനസ്സിനുള്ളില്
കമലനയനന് വാണിടും

താര്മകള് വന്നുമാറില് അര്പ്പിച്ച
കോമളപ്രേമമാല്യവും
അന്നുകോപിച്ചു മണ്ണുതിന്നുമ്പോള്
അമ്മചാര്ത്തിയ പാശവും
ഭക്തനേകുമീ പാശമാര്ന്നിടും
സക്തിനേടുകിലെന്നുമേ
കനിവുനിറയും മനസ്സിനുള്ളില്
കമലനയനന് വാണിടും

സ്നേഹമാണു സാരമുലകില്
സ്നേഹമാണു ദൈവതം
കനിവുനിറയും മനസ്സിനുള്ളില്
കമലനയനന് വാണിടും
Save This Page As PDF