ഹേയ് ദ്വാരകാ നാഥാ - ഹേയ് ദയാസിന്ധോ - ഹേയ് ദാമോദരാ
ഹേ ദാനവാരേ… ദാമോദരാ… ഹേ ദീനജനപാലകാ
ആപല് ബാന്ധവാ… അനാഥരക്ഷകാ… ഗജേന്ദ്ര കരുണാം തരഗ പാഹിമാം

ഒരുകുടിലില് തിരുമലരടി കാണാന് ഓടിവന്നു ഞാന് ഗോപാലാ
ഒന്നെനിയ്ക്കു നിന് പൂമെയ് പുണരണം ഒന്നു നിന് മൊഴികള് കേള്ക്കേണം
കാളിയന്റെ ഫണം അതില് നടമാടിയ കാലിണമുടിയില് ചേര്ക്കേണം

ഗോവിന്ദാപരമാനന്ദാ ഹരി ഗോകുലപാലക ഗോവിന്ദാ

എത്രനാള് കരുതി എത്രമേല് ഉഴറി എത്തി ഞാനതിനു നിന് ചാരേ
ദ്വരപാലകര് തടഞ്ഞു നിറുത്തിയൊരു തീര്ത്ഥപാപിയായ് തീരാതെ
കാത്തുകൊള്വതിനു താമസമരുതേ കരുണാമൂര്ത്തേ ഗോപാലാ
ഗോവിന്ദാപരമാനന്ദാ ഹരി ഗോകുലപാലക ഗോവിന്ദാSave This Page As PDF