ഈശ്വര ചിന്തയിതൊന്നേ മനുജനു
ശാശ്വതമീ ഉലകില് (ഈശ്വര )
ഇഹപര സുകൃതം ഏകിടും ആര്ക്കും
ഇത് സംസാര വിമോചന മാര്ഗ്ഗം
(ഈശ്വര )

കണ്ണില് കാണ്മതു കളിയായ് മറയും
കാണാത്തത് നാം എങ്ങനെ അറിയും (കണ്ണില് )
ഒന്ന് നിനയ്ക്കും മറ്റൊന്നാകും
മന്നിതു മായാ നാടകരംഗം
(ഈശ്വര )

പത്തു ലഭിച്ചാല് നൂറിനു ദാഹം
നൂറിനെ ആയിരം ആക്കാന് മോഹം
ആയിരമോ പതിനായിരം ആകണം
ആശയ്ക്കുലകിതില് അളവുണ്ടാമോ
(ഈശ്വര )

കിട്ടും വകയില് തൃപ്തിയെഴാതെ
കിട്ടാത്തതിനായ് കൈ നീട്ടാതെ
കര്മ്മം ചെയ്യുക നമ്മുടെ ലക്ഷ്യം
കര്മ്മഫലം തരും ഈശ്വരനല്ലോ
(ഈശ്വര)


Save This Page As PDF