കൃഷ്ണാ ….മുകുന്ദാ…വനമാലി..രാഗമുരളി

ഓ…
മധുരമായ് പാടു മുരളികയില് (2)
പൊന് മുരളികയില്
ഗോപാലാ പ്രണയ മധുര ഗാനം
(മധുരമായ് )

ഓ…
മതിമോഹനാ ഹാ മതിമോഹനാ (2)
മധുമാസത്തില് ഹാ തെന്നല് ആടുവാന് മാധവാ
(മധുരമായ് )

ഓ…
കരളലിയും നിന് മുരളിയില് ഊറും
ഓ…
കളഗാനത്താല് പുളകിതരായി
(കരളലിയും )
കാര്മുകില് വര്ണ്ണാ താമരക്കണ്ണാ
കാളിന്ദി തടം തന്നില് ഓടി വന്നു
(കാര്മുകില് )
(മധുരമായ് )

ഓ…
ഒഴുകും യമുനയില് ഓളമൊതുങ്ങി
ഓ…
ഓമല് പാട്ടിനു താളം ഇണങ്ങി
(ഒഴുകും )
നന്ദകുമാരാ സുന്ദരഹാരാ
വൃന്ദാവനം നിനക്കേകിടുന്നു
(നന്ദകുമാരാ )

തരുണീമനോഹര കരുണാ നിരന്തരാ
യമുനാ തീരവിഹാരീ
(കുരുണീ )

അരികില് പ്രണയലോലം ആത്മാവില് വന്നാല്
അലിയും സഖികള് ഞങ്ങള് ആരോമല്ക്കണ്ണാ
അഖിലമനോമംഗള അഭംഗുരാ പ്രിയംകരാ
തരുണീമനോഹര കരുണാ നിരന്തരാ
യമുനാ തീരവിഹാരീ
(കുരുണീ )Save This Page As PDF