മാനസവേദനയാര്ന്നു ഞാനും
മാസം പത്തു ചുമന്നല്ലോ
മാധവന് തന്നെ മകനായ് പിറന്നിട്ടും
മാതാവിന്നിയലും ഭാഗ്യമില്ല (മാനസ)

കൊഞ്ചുന്ന കിളിപോലെ പിഞ്ചിളം ചുണ്ടില്
പഞ്ചാരച്ചിരി തൂകി വരുമോ
അമ്മയ്ക്കഴലിതു തീരാന് ചക്കര-
ഉമ്മയെനിയ്ക്കെന്നു തരുമോ (മാനസ)
Save This Page As PDF