നന്ദഗോപന് തപമിരുന്നു സുന്ദരക്കണ്ണന്
വന്നുദിച്ചൊരു ഗോകുലത്തിന് ജന്മനാളിന്നേ
(നന്ദഗോപന് )

കാര്മേഘം പോലുള്ള കാന്തിയുണ്ട്
നല്ല വാര്മഴവില്ലിന് പുരികമുണ്ട്
(കാര്മേഘം)
കണ്ടാലും കണ്ടാലും ആശ തീരാ ആശ തീരാ (2)
കല്യാണകൃഷ്ണന് പിറന്ന നാള്
(നന്ദഗോപന് )

പൈമ്പാല് കറക്കുന്ന ഗോപിമാരേ
പാടിക്കളിച്ചീടു ഉണ്ണികളേ
(പൈമ്പാല് )
അമ്പാടിക്കണ്ണന്റെ ജന്മനാളില് (2)
ആനന്ദക്കുമ്മിയടിച്ചിടേണം
(നന്ദഗോപന് )

പൊന്നിന് കുടങ്ങളില് പാല് കറന്നു്
അതു് നന്ദന്നു നല്കേണം നമ്മളിന്നു്
(പൊന്നിന് )
താലമുഴിയേണം മങ്കമാരേ (2)
താലോലം പാടേണമമ്മമാരേ
(നന്ദഗോപന് ) (3)Save This Page As PDF