പൂ വിരിഞ്ഞു പുത്തന് പൂ വിരിഞ്ഞു
തേനുണ്ണാന് വരുന്നോ വരിവണ്ടേ

അഴകിന്റെ ശ്രീകോവില്നട തുറന്നു
അവിടെങ്ങുമൊരു പുത്തന്നൊളി പരന്നു
ഇളം തെന്നലനുരാഗക്കഥ പറഞ്ഞു
ഹൃദയത്തിന് പാത്രത്തില് മധു നിറഞ്ഞു
(പൂ വിരിഞ്ഞു)

ഒരു കൊച്ചുറാണിയായു് ഒരുങ്ങി വന്നു
ഒളികണ്ണിട്ടവള് നാണംകുണുങ്ങി നിന്നു
പുലരിപ്പെണ്ണാനന്ദനൃത്തമാടി
പൂങ്കുയില് മണിവീണമീട്ടിപ്പാടി
കൊതികൊള്ളും മാനസം തുള്ളിച്ചാടി
കുതികൊള്ളുന്നനുമാത്ര നിന്നെത്തേടി
(പൂ വിരിഞ്ഞു)Save This Page As PDF