നല്ലകാലം വന്നു തായേ അല്ലലെല്ലാം തീര്ന്നു
തമ്പുരാട്ടിയോടു ദൈവം തമ്പുരാന് കനിഞ്ഞു

മനം കവരുമീ നൃപകുമാരന്റെ മധുരസുന്ദരരൂപം
മതിവരുവോളം നുകരും കണ്ണിനു മഹിയിലെന്തിനിനി താപം

കുഞ്ഞുതമ്പുരാനെക്കണ്ടു നെഞ്ചകം കുളിര്ക്കാന്
പൊന്നണിഞ്ഞു വസന്തവും വന്നണഞ്ഞുവല്ലോ

എഴുന്നള്ളത്തിനു നിരത്തി മാവുകള് തളിരിന്തോരണജാലം
എടുത്തു വല്ലികള് വനിയിലെങ്ങുമേ പുതിയ പൊന്മലര്ത്താലം

അഴകിന് ഗംഗയില് മുഴുകി ആനന്ദനടനം ചെയ്യുന്നു ലോകം
അതുലഭാഗ്യങ്ങളഖിലവും നമുക്കടിപണിയുന്നു മൂകംSave This Page As PDF