പദതളിര് തൊഴുതെന് പരമദയാനിധേ
വരമരുളീശ്വര ദാനദയാലോ -
കടക്കണ്ണുനീട്ടി കദനങ്ങള് നീക്കി
കാരുണ്യം കാട്ടിത്തരണേ മഹാമതേ
(പദതളിര്)

കണ്ണും കാതും കൂടാതെമാനവ -
ജന്മമിതെന്തിനു ജഗദീശാ
നിന്പദതാരില് കുമ്പിടുവോരില്
കനിവിയലേണം ശിവനേ കൃപാനിധേ
(പദതളിര്)Save This Page As PDF