ജാതീ മത ജാതീ
ഒരു മനുജനെ മനുജന് മാറ്റി നിറുത്തിടും
വ്യാധീ പല ജാതീ…
(ജാതീ…)

ഒരുവനെ കണ്ടു പറയുമോ
തിരിച്ചറിയുമോ സ്വന്ത ജാതി (ഒരുവനെ..)
അയലുകള് തമ്മിലകലുവാന്
അടരിലണയുവാനല്ല നീതി…
(ജാതീ…)

അതുലമീ രണ്ടു കരളുകള്
ഒന്നു കലരവേ എന്തു ജാതീ (അതുലമീ…)
ഉലകമേ നേരിലെതിരു നില്ക്കട്ടെ
പ്രണയികള്ക്കില്ല ഭീതി
പ്രണയികള്ക്കില്ല ഭീതി…

ചട്ടങ്ങളൊക്കെ മാറ്റാനോ പുതു
ചിട്ടകള് നാട്ടില് വരുത്താനോ
ചട്ടം പറഞ്ഞു കുറ്റം തിരഞ്ഞു
തെറ്റുവതെന്തിനു കൂട്ടരേ..
ഈ ചിട്ടകള് മാറ്റുക കൂട്ടരേ…

വേദം ചൊന്നത് കളവാണോ പുതു
വാദം കൊണ്ടത് കളയാനോ
ഗീതയില് ചൊന്ന ചാതുര്വര്ണ്ണ്യം
തൊഴിലാളികളുടെ യൂണിയന്
അതു നാലു തരം തൊഴില് യൂണിയന്
അതു നാലു തരം തൊഴില് യൂണിയന്…

പുലയന്റെ രക്തം..
പുരോഹിത രക്തം..
ക്രൈസ്തവ രക്തം..
മുസല്മാന്റെ രക്തം..
നോക്കുക നോക്കുക ഇല്ല വ്യത്യാസം
നീക്കുക നീക്കുക ജാതിവിശ്വാസം..

കൃഷ്ണന്റെ ഗീതാവേദം..
ബുദ്ധന്റെ പഞ്ചശീലം..
ക്രിസ്തുദേവന്റെ ത്യാഗം..
നബി തന് മഹാസ്ഥൈര്യം ..
ഒത്തുചേര്ന്നെഴും സാക്ഷാല് ഗാന്ധിദേവന്റെ തത്ത്വം
നിസ്തുലമരുളട്ടെ ശാശ്വത സമാധാനം….


Save This Page As PDF