തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം..
തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം..

മത്തു പിടിക്കും ഇരുട്ടത്ത് കുത്തിയിരിക്കണ നേരത്ത്
കൈത്തിരിയേന്തി പുലരിപ്പെണ്മണി എത്തിടുമല്ലോ ചാരത്ത്…
എത്തിടുമല്ലോ ചാരത്ത്…
(മത്തു പിടിക്കും…)

തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം..

ചേലൊത്തൊരു മത്താപ്പൂ മാനത്തു വിരിഞ്ഞല്ലോ
മാടത്തിന് മുറ്റത്തപ്പോള് ഓണപ്പൂക്കള് വിരിഞ്ഞല്ലാ..
ഓണപ്പൂക്കള് വിരിഞ്ഞല്ലാ….
(മത്തു പിടിക്കും…)

പാടണ് കിങ്ങിണി മാടത്ത
ആടണ് പെണ്ണവള് തെയ്യത്ത
മാമരവല്ലികള് മാല കൊരുക്കണ് മാരി വിരിക്കണ് പൂമെത്ത
മാരി വിരിക്കണ് പൂമെത്ത …
(മത്തു പിടിക്കും…)

തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം..

ഓണക്കാറ്റ് പൊലിഞ്ഞാലും
ഓളം തട്ടിയുലഞ്ഞാലും
ഓടിയുറച്ചു തുഴഞ്ഞീടില് ഓടം കരയണഞ്ഞീടും
ഓടം കരയണഞ്ഞീടും…
(മത്തു പിടിക്കും…)

തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം..

Save This Page As PDF