കരയാതെ കരയാതെ നീ മകളേ..
കാലം കലിയല്ലേ കദനത്തിന് കടലല്ലയോ…
(കരയാതെ…)

കപട ലോകത്തിലെന്നും കടുംകൈകള് അല്ലാതെ
കനിവിന്റെ കണിക നാം കണി കാണുമോ… കണി കാണുമോ… (കപട..)
(കരയാതെ…)

മണ്ണിന്റെ മകളായി പിറന്നു സീതാ..
ഒരു മന്നന്റെ കരളായി വളര്ന്നു സീതാ..
രാജാധിരാജനായ രാമന്റെ ദാരമായി
സായാഹ്ന സാരമായി പുലര്ന്നു സീതാ… പുലര്ന്നു സീതാ…

കൊട്ടാരം കൈവെടിഞ്ഞു പട്ടാംബരം കളഞ്ഞു
കൂട്ടായി രാമനെ പിന്തുടര്ന്നു സീതാ..
പരദേഹം പൂകിയെന്ന പഴി മാറ്റാന് ആഴി കൂട്ടി
പരിശുദ്ധി പരബോധ്യം വരുത്തി സീതാ…
പരിപൂര്ണ്ണ ഗര്ഭിണിയാ പരിപാവനാംഗിയാളെ
പരിത്യാഗം ചെയ്ത പാഠം പഠിച്ചില്ലേ നീ… പഠിച്ചില്ലേ നീ… പഠിച്ചില്ലേ നീ….
(കരയാതെ…)


Save This Page As PDF