അങ്കം കുറിച്ചു പടക്കളത്തിൽ
ഇരു സിംഹങ്ങൾ പോരിന്നൊരുക്കുകൾ കൂട്ടവേ
വീരനാമാരോമൽ തന്നുടെ ബന്ധു
തൻ ചേരി മാറി കുലം കുത്താൻ തുനികയായ്…

അങ്കച്ചുരിക വിളക്കുന്ന കൊല്ലനും കള്ളപ്പണിക്കവൻ
കൈക്കൂലി ഏകിനാൻ….

ആ…ചന്തൂ…നീയാണോടാ എന്നെ ചതിച്ചത്…പരമദ്രോഹി..അയ്യോ….

ദ്രോഹി..ദ്രോഹി..ദ്രോഹി..ആ….

വീണു കിടന്നു പിടയുന്നു ഭൂമിയിൽ
വീര പരാക്രമിയായൊരു ചേകവൻ
കൂടപ്പിറപ്പായ ചന്ദൂ….. കുലം കുത്തി
കൂറു മറിഞ്ഞു കുതികാലു വെട്ടി നീ
നാണിച്ചു തൻ തല താഴ്ത്തുന്നു കേരളം
ഹീനനാം നിന്നുടെ വഞ്ചനാവൃത്തിയാൽ

ഉണ്മപ്പൊരുളാം സാക്ഷാൽ ലോകനാർക്കാവിലമ്മയാണെ
ഉടവാളാണെ ഉറുമിയാണെ ഊരാളാരാണെ സത്യം

എന്നുടെ സോദരനെ ചതിയാലെ കൊന്നോരു കള്ളച്ചതിയന്റെ ആ തല
പെറ്റു വീഴുന്നൊരെൻ പൊന്നുണ്ണിയെ പടച്ചട്ടയണിയിച്ചു പോരിന്നയച്ചു ഞാൻ
വെട്ടിന്നു വെട്ടെന്ന വീര ധർമ്മത്തിനാൽ
വെട്ടി വീഴ്ത്തി കാഴ്ച കാണും ഒരുദിനം സത്യം..സത്യം..സത്യം..

Save This Page As PDF