എന്തിനു നീയിനിയും ഹൃദയമേ
വെന്തുരുകുന്നു വൃഥാ?
ആകുലജീവിതവന്മരുവില്
തണലേകാനൊരു കയ്യില്ലല്ലോ
ആശ്വാസത്തിന് അമൃതുതുള്ളി
ആരും തരുവാനില്ലല്ലോ

കണ്ണീര്കൊണ്ടു നനച്ചൊരു നിന്നുടെ
കല്പവൃക്ഷം വീണല്ലോ
ഉള്ളിന്നുള്ളില്ക്കരുതിയ നിന് നിധി
കള്ളന് തട്ടിയെടുത്തല്ലോ

കപടനാടകം തീര്ന്നല്ലോ
കാണികളെല്ലാം പോയല്ലോ
മൂടുപടങ്ങള് മാറ്റിയ ഭീകര
നായികയെ നീ കണ്ടില്ലേ?
നായകനേ നീ കണ്ടില്ലേ?

Save This Page As PDF